Coffee Table Books
സഹോദരൻ പദ്ധതിയുടെ മൂന്നാം വാർഷികത്തിന്നു ഒരു സൂവനിർ /കോഫി ടേബിൾ ബുക്ക് പ്രസിദ്ധീകരിക്കുന്നു. സഹോദരൻ പദ്ധതി പരിശുദ്ധ ബാവാ തിരുമേനിയുടെ സാമൂഹിക കാഴ്ചപ്പാടിൽ മൂന്നു കൊല്ലം മുൻപ് ആരംഭിച്ചതാണ്. ഇതിനോടകം 17 കോടി രൂപ സമൂഹത്തിൽ പ്രയാസപ്പെടുന്ന രോഗികൾക്കും ഭാവനരഹിതർക്കും വിവാഹത്തിനും മറ്റുമായി വളരെ വ്യവസ്ഥാപിതമായി നൽകി. എന്നെ സഹോദരൻ ബോർഡിൽ ഉൾപ്പെടുത്തി. സഭയുടെ ഔദ്യോഗികതകളിൽ വലിയ വിശ്വാസമില്ല. എന്നാൽ സഹോദരൻ പദ്ധതിയുടെ ചില പ്രത്യേകതകൾ എന്നെ ആകർഷിച്ചു. സഹായം സ്വീകരിക്കുന്നവരെ വേദികളിൽ കയറ്റരുത്, അവരുടെ ആത്മാഭിമാനം ചോദ്യം ചെയ്യുന്ന ഒരു സമീപനവും ഉണ്ടാകരുത്, ഫോട്ടോ എടുത്തു പ്രചരിപ്പിക്കരുത്, അപേക്ഷകൾ വച്ചു താമസിപ്പിക്കരുത് ഇങ്ങനെ.. ഇക്കാര്യങ്ങൾക്ക് വിരുദ്ധമായി വരുന്ന അഭിപ്രായങ്ങളിൽ വീണുപോകാതെ സ്നേഹപൂർവ്വം സ്വീകർത്താക്കളുടെ ആത്മാഭിമാനം സംരക്ഷിക്കുവാൻ ബാവ എടുക്കുന്ന തീരുമാനങ്ങൾ പ്രശംസനീയം ആണു.
ഈ പുസ്തകം ഒരു മാസം കൊണ്ടു തയ്യാറാക്കേണ്ടി വന്നു. ഇന്നു സമൂഹം നേരിടുന്ന സാമൂഹിക വിഷയങ്ങൾ ആണു കുറിപ്പുകളായി ഉള്ളടക്കം ചെയ്തിട്ടുള്ളത്. ഡൽഹി സിനഗോഗ് റാബി ഇസ്സ, മുഹമ്മദ് അലി ഗൾഫാർ, സുബൈദ, ഐസക് ജോൺ പട്ടാണിപറമ്പിൽ, ഐസക് മത്തായി, ഡോ. പോൾ മണലിൽ, ജോസഫ് പുതുശ്ശേരി ഇങ്ങനെ പോകുന്നു എഴുത്തുകാരുടെ നിര. അതി മനോഹരമായി ചിത്രങ്ങളോടെ ഓരോ പേജും ഡിസൈൻ ചെയ്തിരിക്കുന്നു. ഈ ഞായറാഴ്ച ഗവർണർ ഡോ. ആനന്ദബോസ് പ്രകാശനം ചെയ്യും. ഇതിനായി അദ്ധ്വാനിച്ചവരെ ദൈവകരങ്ങളിൽ സമർപ്പിക്കുന്നു.
ബിജു അച്ചൻ